Pages

Friday, 19 August 2011

കുമരകത്തെ മരണ പാലങ്ങള്‍





IpacIw: aqte¸mSw tXmWn¡Shp ]meവും, മറ്റീത്തറ പാലവും A]ISmhØbnembn. IpacIw sXt¡aqte¸mSw \nhmknIÄv ]Ån¨d Ihebnepw IpacIw PwKvj\nepsa¯p¶Xv Cu ]me§fneqsSbmWv. 




ചിറത്തറ പാലം എന്നറിയപെടുന്ന തോണികടവ് ]me¯nsâ tIUdpIÄ cWvSp hÀjw ap¼v amän Øm]n¨ncp¶p. F¶m Cu ]me¯nsâ tIm¬{Ioäv Ém_pIÄ Ct¸mÄ GXp \nanjhpw Xmsg hogpsa¶ AhØbnemWv. Ingt¡ Icbnte¡v Cd§p¶ `mKs¯ \SIÄ BfpIÄ Ibdpt¼mÄ BSnbpebpIbmWv. \m«pImÀ Ct¸mÄ XSn¡jWw sImWvSv Xm§p \evInbncn¡pIbmWv.  






മറ്റീത്തറ പാലത്തിന്‍റെ അവസ്ഥ ഇതിലും ശോചനിയമാണ് ഏത് നിമിഷവും വെള്ളത്തില്‍ വീഴുന്ന അവസ്ഥയില്‍ ആണ് പാലം, പരാതികള്‍ വേണ്ടപെട്ടവര്‍ക്ക്‌ കൊടുത്തുമടുത്തിരിക്കുകയാണ് നാട്ടുകാര്‍.




aqte¸mS¯pw ]cnkc ]mStiJc§fnepw ]WnsbSp¡m³ t]mIp¶ \nch[n sXmgnemfnIfpw kao]¯pÅ skâv tPm¬kv hS¡pIc FÂ]n kvIqfnse \qtdmfw Ip«nIfpw Cu ]me¯neqsSbmWv IS¶pt]mIp¶Xv. ]me§fpsS ZpchØ ]e XhW ]©mb¯v A[nImcnIsf t_m[ys¸Sp¯nbn«pw bmsXmcp \S]SnbpapWvSmbnÃ. A]ISmhØbnemb പാലങ്ങള്‍ ]pXp¡n ]Wnbm³ ]©mb¯v ASnb´c \S]Sn kzoIcn¡Wsa¶v \m«pImÀ Bhiys¸ട്ടു.    


Wednesday, 27 July 2011

ഒടുവില്‍ കുമരകം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍








കഴിഞ്ഞ ദിവസം നാഗമ്പടം പാലത്തില്‍ നിന്നും ചാടിയ യുവാവിന്‍റെ മൃതുദേഹം വിവിധ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികള്‍ പിന്നിട്ട് കുമരകം വേമ്പനാട് കായലില്‍ എത്തി.  കുമരകം പോലീസ് മൃതുദേഹം കോട്ടയം മെഡിക്കല്‍ കോളേജില്ലേക്ക് പോസ്റ്റ്‌മാര്‍ട്ടത്തിനു അയച്ചു...



Monday, 25 July 2011

കുമരകത്തിന്‍റെ വെള്ളം കുടി മുട്ടിയിട്ട് ഒരു വര്‍ഷം



ലോക സഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച കുമരകത്ത് ജല അതോറിറ്റിയുടെ കുടി  വെള്ളം എത്തിയിട്ട് ഒരു വര്‍ഷം! പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിയ ജലവിതരണമാണ് ഇനിയും പുനസ്ഥാപിക്കപെടാത്തത്. ഇതു മൂലം വെള്ളം എത്തിച്ചുകൊടുക്കുന്ന  സ്വകാര്യ വാഹനങ്ങള്‍ക്ക് ചാകര കൊയിത്ത്‌. ദിവസത്തില്‍ നൂറുകണക്കിന്   വാഹനങ്ങള്ളാണ് വെള്ളവുമായുള്ള  ടാങ്ങ്ക് മായി കുമരകത്തെത്തുന്നത്. പ്രധാനമായും കുമരകത്തെ ഹോട്ടലുകലാണ് ഇവരെ കൂടുതല്‍ ആശ്രയിക്കുന്നത്. ഒരു കുടത്തിനു 5 രൂപ നിരക്കിലാണ് കുമരകം നിവാസികള്‍ വെള്ളം വാങ്ങുന്നത്.



ഒരു ദിവസം 5 ലക്ഷത്തോളം ലിറ്റര്‍ വെള്ളംമാണ് മേഖലക്ക് ആവശ്യം. പഞ്ചായത്തിനു മുന്നൂറിലേറെ പൊതു ടാപ്പുകളാണ് ഉള്ളത്. താഴത്തങ്ങാടി ജല പദ്ധതി തുടങ്ങിയപ്പോള്‍ ഇതിലേക്ക് ആവശ്യമായ വെള്ളം ലെഭിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ ഒരു കുടം വെള്ളം പോലും നല്‍കാന്‍ പറ്റാത്ത സ്ഥിതിവിശേഷം ആണ്.


പദ്ധതി തുടങ്ങിയതു മുതല്‍ ഇതു വരെ ശരിയായ രീതിയില്‍ ജല വിതരണം നടന്നിട്ടില്ല. ആഴ്ചയില്‍ രണ്ടും മൂന്നും ദിവസമാണ് ടാപ്പുകളില്‍ വെള്ളം എത്തിയിരുന്നത് . വീടുകളിലേക്ക് കണക്ഷന്‍ നല്‍കുന്നതിനു നിര്‍ത്തിയിട്ടു വര്‍ഷങ്ങളായി. കണക്ഷന്‍ ഉള്ള വീടുകളില്‍ മിക്കയിടത്തും വെള്ളം കിട്ടന്നില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പൈപ്പ് പൊട്ടിയതും തുടര്‍ന്ന് ജലവിതരണം നിര്‍ത്തിയതും.
 പൊട്ടിയ പൈപ്പ് നന്നാക്കാനോ പുതിയ പൈപ്പ് സ്ഥാപിക്കുന്ന കാര്യത്തിലോ ജനപ്രീതിനിധികളോ ബന്ധപെട്ട ഉധ്യോഗസ്താരോ താല്പര്യം കാട്ടാതായപ്പോള്‍ വെള്ളം കിട്ടാതെ ബുദ്ധിമുട്ടിയത്‌ പാവപെട്ട ജനം. കൂലിപണിയെടുത്ത് കൊണ്ട് വരുന്ന പണത്തിന്‍റെ ഒരു ഭാഗം വെള്ളത്തിനായി മാറ്റി വെക്കേണ്ട ഗതികേടില്ലാണ് ഒരു വിഭാഗം. ചെങ്ങളം ശുദ്ധീകരണ ശാലയില്‍ നിന്ന് കുമരകത്തേക്കുള്ള പ്രധാന പൈപ്പ് ലൈന്‍    
പൊട്ടി എന്ന കാരണം പറഞ്ഞാരുന്നു ജല വിതരണം നിര്‍ത്തിയത് .


പൊട്ടിയ പൈപ്പ് ലൈന്‍ നന്നാക്കാന്‍ കഴിയില്ലെന്നായിരുന്നു ജല അതോറിറ്റിയുടെ വാദം.ഇതേ തുടര്‍ന്ന് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ 40  ലക്ഷം രൂപ അനുവദിച്ചിട്ടും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല .റോഡു പണിക്ക് മണ്ണിറക്കുന്ന ടിപ്പര്‍ ലോറി കയറി പൈപ്പ് പൊട്ടിയതെന്നാണ് ജല അതോറിറ്റി അന്ന് പറഞ്ഞത് .കുമരകം റോഡിന്‍റെ മൂന്നു മൂല മുതല്‍ ആറ്റാമംഗലം പള്ളി വരെയുള്ള 3 കിലോമീറ്റര്‍ നീളത്തിനിടയിലാണ് പൈപ്പ് പൊട്ടിയത് .ഇത് കണ്ടെത്തി നന്നാക്കുവാനുള്ള സംവിധാനം ജല അതോറിറ്റിക്ക് ഇല്ലെന്നത് വകുപ്പിന് തന്നെ നാണക്കേടായി ജല  അതോറിറ്റിയുടെ അനാസ്ഥക്കെതിരെ വിവിധ സംഘടനകള്‍ സമരത്തിന്‌ ഇറങ്ങിയെങ്കിലും വകുപ്പിന്‍റെ കണ്ണ് തുറന്നിട്ടില്ല.



ഇതിനിടയില്‍ പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങള്‍ അധിക്രതരുടെ ശ്രേദ്ധയില്‍ കൊണ്ടുവന്നു പരിഹാരം നേടുന്നതിനായി കുമരകം പൌരസമതി രൂപീകരിച്ചു. 
ഭാരവാഹികള്‍ : എസ്.ഡി.പ്രസാദ്. ( പ്രസി.).,കെ.സി.ആന്റണി.,ജി.എന്‍.വിനോദ്.,( വൈ പ്രസി.), ഫ്ലോറിന്‍ ചെറുശ്ശേരി ( ജെനെറല്‍ സെക്രട്ടറി), കെ.ജി.ഷിബു. ( ജോയിന്‍ സെക്രട്ടറി ), സാബു ചെറപുഷപവിലാസം (ട്രെഷ.).
  

Sunday, 24 July 2011

പുതിയ വേമ്പനാട്ടുകായല്‍ അതോറിറ്റിയുടെ നടത്തിപ്പിന് ജനപങ്കാളിത്തം വേണമെന്ന് ആവശ്യം


കോട്ടയം: പുതുതായി രൂപീകരിക്കുന്ന വേമ്പനാട്ടുകായല്‍ അതോറിറ്റിയുടെ നടത്തിപ്പിന് ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് ഈ വിഷയത്തില്‍ പരിസ്ഥിതി സംഘടനകള്‍ നടത്തിയ സെമിനാര്‍ ആവശ്യപ്പെട്ടു. കേവലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കപ്പുറം കായലിന്റെ സ്വഭാവിക പരിതസ്ഥിതി നിലനിര്‍ത്താനും പരമ്പരാഗത തൊഴില്‍മേഖലകള്‍ സംരക്ഷിക്കാനുമുള്ള പദ്ധതികള്‍ക്കാകണം അതോറിറ്റി മുന്‍ഗണന നല്‍കേണ്ടത്. കുമരകം നേച്ചര്‍ ക്ലബ്, കോട്ടയം നേച്ചര്‍സൊസൈറ്റി, കേരള ജൈവവൈവിധ്യബോര്‍ഡ്, പമ്പ പരിരക്ഷണസമിതി എന്നിവരായിരുന്നു സംഘാടകര്‍ .



കായല്‍ എന്നത് ഒരു വിഭാഗത്തിന്റെയല്ല, തൊഴിലും ജീവിതരീതിയും ജൈവവൈവിധ്യവും അടങ്ങുന്നതാണ്. കുട്ടനാടിന്റെ അധിപര്‍ മുമ്പ് കര്‍ഷകരായിരുന്നെങ്കില്‍ ഇപ്പോള്‍ ടൂറിസവും ഭൂമാഫിയയും നിയന്ത്രിക്കുന്ന സ്ഥിതിയാണ്. അതോറിറ്റിക്ക് ഇക്കാര്യങ്ങള്‍ നിയന്ത്രിക്കാനാകണം. കായല്‍ കൈയേറ്റവും മലിനീകരണവും തടയാന്‍ കഴിയണം. കുട്ടനാട്ടിലെ അശാസ്ത്രീയ കൃഷിരീതികള്‍ മാറ്റി കാര്‍ഷിക കലണ്ടര്‍ പ്രഖ്യാപിക്കുകയും സ്വാമിനാഥന്‍ കമീഷന്റെ കുട്ടനാട് പാക്കേജിലെ വൈരുദ്ധ്യമായ വികസന പദ്ധതികള്‍ ഉപേക്ഷിക്കുകയും വേണം.



കായല്‍തീരം പത്തടി വീതിയില്‍ സംരക്ഷിച്ച് ഇക്കോടോണായി പ്രഖ്യാപിക്കണം. കായലില്‍ പതിക്കുന്ന നദികളെയും സംയോജിപ്പിച്ച് സമഗ്രജലവിഭവ വികസന പദ്ധതിയുണ്ടാക്കണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു. കാട് സംരക്ഷണത്തിന് വനപാലകര്‍ ഉള്ളതുപോലെ തണ്ണീര്‍ത്തടസംരക്ഷണത്തിന് കാവല്‍ സേന വേണമെന്നും തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുറക്കണമെന്നും ആവശ്യപ്പെട്ടു. "വേമ്പനാട്ട് കായല്‍ : സംരക്ഷണം, അതോറിറ്റി ഒരു ജനകീയ ചര്‍ച്ച" എന്ന വിഷയത്തില്‍ ഐഎംഎ ഹാളില്‍ നടത്തിയ സെമിനാര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് പീലിയാനിക്കല്‍ അധ്യക്ഷനായി. ഡോ. എന്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കേരള ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ. ആര്‍ വി വര്‍മ്മ മോഡറേറ്ററായി.



വിവിധ വിഷയങ്ങളില്‍ ഡോ. കെ ജി പദ്മകുമാര്‍ , ജോജി കൂട്ടുമ്മേല്‍ , പ്രശാന്ത് നാരായണന്‍ , എന്‍ സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. സമാപനസമ്മേളനം അഡ്വ. കെ സുരേഷ്കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ് ദിപു, എസ് ജിഷ്ണു എന്നിവര്‍ സംസാരിച്ചു. ഡോ. ബി ശ്രീകുമാര്‍ അധ്യക്ഷനായി. സിബിജോര്‍ജ് സ്വാഗതവും അജയ് നന്ദിയും പറഞ്ഞു.


നാടന്‍ രുചിയുടെ "സമൃദ്ധി"


കുമരകം കവണാറ്റിന്‍കരയില്‍  ഇനി കാഴ്ചകള്‍ക്കൊപ്പം നാടന്‍ ഭക്ഷണത്തി ന്‍റെ രുചിയും അനുഭവിച്ചറിയാം, കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍  തുടങ്ങിയ   "സമൃദ്ധി"യില്‍ നിന്നും  കുമരകത്തിന്‍റെ സ്വന്തം കരിമീന്‍ വിഭവങ്ങളും നാടന്‍ ഭക്ഷണങ്ങളും റെഡി.


 KTDC യുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ആരാം റെസ്റ്റോറെന്‍റ്റ് അടച്ചുപൂട്ടിയെതിനെ തുടര്‍ന്നാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു സംരംഭം തുടങ്ങാന്‍ തീരുമാനിച്ചത്. രാവിലെ ആര് മുതല്‍ വൈകിട്ട് ആറ്‌ മണിവരെ ആണ് പ്രവര്‍ത്തന സമയം.



ഇതിന്‍റെ ഭാഗമായി ജൂലൈ 24 നു സമൃദ്ധി നടത്തുന്ന ഭക്ഷണമേള കെ. സുരേഷ് കുറുപ്പ് MLA  ഉത്ഘാടനം ചെയും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്കായിരിക്കും വിഭവങ്ങള്‍ ലെഭിക്കുന്നത് എന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.

Thursday, 21 July 2011

അപകടം ഒരു പാഠമായില്ല

 കോട്ടയം കുമരകം റൂട്ടിലെ ..തഴാതങ്ങടിക്ക് സമീപം ബസ്‌ അപകടം ഉണ്ടായ പ്രദേശത്ത് സ്ഥാപിച്ചിരുന്ന റിഫ്ലെക്ടര്‍ ബാറുകള്‍ ഇയിടെ നടന്ന അറ്റകുറ്റ പണികള്‍ക്ക് ശേഷവും തിരികെ സ്ഥാപികാത്ത നിലയില്‍ കിടക്കുന്നു ... വീണ്ടും ഒരു അപകടം ഉണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രെദ്ധിക്കുക..




മുകളിലെ ചിത്രത്തില്‍ :-കുമരകം- കോട്ടയം റൂട്ടില്‍  അറുപറയ്ക്ക് സമീപം തോടും റോഡും തമ്മില്‍ ആകെ വിത്യാസം ഒരു അടി മാത്രം, വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും  ഇവിടം ഒരു അപകട കെണിയാണ്..