Pages

Monday 25 July 2011

കുമരകത്തിന്‍റെ വെള്ളം കുടി മുട്ടിയിട്ട് ഒരു വര്‍ഷം



ലോക സഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച കുമരകത്ത് ജല അതോറിറ്റിയുടെ കുടി  വെള്ളം എത്തിയിട്ട് ഒരു വര്‍ഷം! പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിയ ജലവിതരണമാണ് ഇനിയും പുനസ്ഥാപിക്കപെടാത്തത്. ഇതു മൂലം വെള്ളം എത്തിച്ചുകൊടുക്കുന്ന  സ്വകാര്യ വാഹനങ്ങള്‍ക്ക് ചാകര കൊയിത്ത്‌. ദിവസത്തില്‍ നൂറുകണക്കിന്   വാഹനങ്ങള്ളാണ് വെള്ളവുമായുള്ള  ടാങ്ങ്ക് മായി കുമരകത്തെത്തുന്നത്. പ്രധാനമായും കുമരകത്തെ ഹോട്ടലുകലാണ് ഇവരെ കൂടുതല്‍ ആശ്രയിക്കുന്നത്. ഒരു കുടത്തിനു 5 രൂപ നിരക്കിലാണ് കുമരകം നിവാസികള്‍ വെള്ളം വാങ്ങുന്നത്.



ഒരു ദിവസം 5 ലക്ഷത്തോളം ലിറ്റര്‍ വെള്ളംമാണ് മേഖലക്ക് ആവശ്യം. പഞ്ചായത്തിനു മുന്നൂറിലേറെ പൊതു ടാപ്പുകളാണ് ഉള്ളത്. താഴത്തങ്ങാടി ജല പദ്ധതി തുടങ്ങിയപ്പോള്‍ ഇതിലേക്ക് ആവശ്യമായ വെള്ളം ലെഭിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ ഒരു കുടം വെള്ളം പോലും നല്‍കാന്‍ പറ്റാത്ത സ്ഥിതിവിശേഷം ആണ്.


പദ്ധതി തുടങ്ങിയതു മുതല്‍ ഇതു വരെ ശരിയായ രീതിയില്‍ ജല വിതരണം നടന്നിട്ടില്ല. ആഴ്ചയില്‍ രണ്ടും മൂന്നും ദിവസമാണ് ടാപ്പുകളില്‍ വെള്ളം എത്തിയിരുന്നത് . വീടുകളിലേക്ക് കണക്ഷന്‍ നല്‍കുന്നതിനു നിര്‍ത്തിയിട്ടു വര്‍ഷങ്ങളായി. കണക്ഷന്‍ ഉള്ള വീടുകളില്‍ മിക്കയിടത്തും വെള്ളം കിട്ടന്നില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പൈപ്പ് പൊട്ടിയതും തുടര്‍ന്ന് ജലവിതരണം നിര്‍ത്തിയതും.
 പൊട്ടിയ പൈപ്പ് നന്നാക്കാനോ പുതിയ പൈപ്പ് സ്ഥാപിക്കുന്ന കാര്യത്തിലോ ജനപ്രീതിനിധികളോ ബന്ധപെട്ട ഉധ്യോഗസ്താരോ താല്പര്യം കാട്ടാതായപ്പോള്‍ വെള്ളം കിട്ടാതെ ബുദ്ധിമുട്ടിയത്‌ പാവപെട്ട ജനം. കൂലിപണിയെടുത്ത് കൊണ്ട് വരുന്ന പണത്തിന്‍റെ ഒരു ഭാഗം വെള്ളത്തിനായി മാറ്റി വെക്കേണ്ട ഗതികേടില്ലാണ് ഒരു വിഭാഗം. ചെങ്ങളം ശുദ്ധീകരണ ശാലയില്‍ നിന്ന് കുമരകത്തേക്കുള്ള പ്രധാന പൈപ്പ് ലൈന്‍    
പൊട്ടി എന്ന കാരണം പറഞ്ഞാരുന്നു ജല വിതരണം നിര്‍ത്തിയത് .


പൊട്ടിയ പൈപ്പ് ലൈന്‍ നന്നാക്കാന്‍ കഴിയില്ലെന്നായിരുന്നു ജല അതോറിറ്റിയുടെ വാദം.ഇതേ തുടര്‍ന്ന് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ 40  ലക്ഷം രൂപ അനുവദിച്ചിട്ടും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല .റോഡു പണിക്ക് മണ്ണിറക്കുന്ന ടിപ്പര്‍ ലോറി കയറി പൈപ്പ് പൊട്ടിയതെന്നാണ് ജല അതോറിറ്റി അന്ന് പറഞ്ഞത് .കുമരകം റോഡിന്‍റെ മൂന്നു മൂല മുതല്‍ ആറ്റാമംഗലം പള്ളി വരെയുള്ള 3 കിലോമീറ്റര്‍ നീളത്തിനിടയിലാണ് പൈപ്പ് പൊട്ടിയത് .ഇത് കണ്ടെത്തി നന്നാക്കുവാനുള്ള സംവിധാനം ജല അതോറിറ്റിക്ക് ഇല്ലെന്നത് വകുപ്പിന് തന്നെ നാണക്കേടായി ജല  അതോറിറ്റിയുടെ അനാസ്ഥക്കെതിരെ വിവിധ സംഘടനകള്‍ സമരത്തിന്‌ ഇറങ്ങിയെങ്കിലും വകുപ്പിന്‍റെ കണ്ണ് തുറന്നിട്ടില്ല.



ഇതിനിടയില്‍ പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങള്‍ അധിക്രതരുടെ ശ്രേദ്ധയില്‍ കൊണ്ടുവന്നു പരിഹാരം നേടുന്നതിനായി കുമരകം പൌരസമതി രൂപീകരിച്ചു. 
ഭാരവാഹികള്‍ : എസ്.ഡി.പ്രസാദ്. ( പ്രസി.).,കെ.സി.ആന്റണി.,ജി.എന്‍.വിനോദ്.,( വൈ പ്രസി.), ഫ്ലോറിന്‍ ചെറുശ്ശേരി ( ജെനെറല്‍ സെക്രട്ടറി), കെ.ജി.ഷിബു. ( ജോയിന്‍ സെക്രട്ടറി ), സാബു ചെറപുഷപവിലാസം (ട്രെഷ.).
  

No comments:

Post a Comment